Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-10-2023

അധ്യാപക ഒഴിവ്

തോട്ടട ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഫ് ടി സി പി കംപ്യൂട്ടര്‍ സയന്‍സ്
അധ്യാപക ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടെ എം സി എ / ബി.ടെക്ക്  ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകുക. ഫോണ്‍: 9447647340

ജില്ലാതല ചലച്ചിത്രോത്സവം ട്രീസര്‍ പ്രകാശനം ചെയ്തു

സമഗ്ര ശിക്ഷ കേരളം ജില്ലാതല ചലച്ചിത്രോത്സവം ട്രീസര്‍ പ്രകാശനം ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ ഇ സി വിനോദ് നിര്‍വ്വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ  ഡോ. പി കെ സദിത്ത് , അക്കൗണ്ട്സ് ഓഫീസർ പി വി സുഗത, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗം സി മോഹനന്‍,  ചലച്ചിത്ര അക്കാദമി അംഗം  പി കെ ബൈജു  എന്നിവര്‍ പങ്കെടുത്തു.

 

പടം)

കോഷന്‍ ഡെപ്പോസിറ്റ് വിതരണം;
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം

കണ്ണൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2020 - 21 വരെ ടി എച്ച് എസ് എല്‍ സി, എഫ് ഡി ജി ടി കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നവംബര്‍ 10നകം ഹാജരാക്കണം. അല്ലെങ്കില്‍ തുക തിരിച്ചടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.  

എം ബി എ സീറ്റൊഴിവ്

തിരുവനന്തപുരത്തെ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റിലെ എം ബി എ (ഡിസാസ്റ്റര്‍ മാനേജ്മെന്റ് ) കോഴ്സിലെ സംവരണ വിഭാഗം (പട്ടികജാതി, പട്ടികവര്‍ഗം, ഈഴവ, മുസ്ലിം) സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10 മണിക്ക്  നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ http://ildm.kerala gov.in ല്‍ ലഭിക്കും. ഫോണ്‍: 9847984527.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാംതരം മുതല്‍ പഠിക്കുന്നവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഓഫീസിലും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിന്റെ  ഔദ്യോഗിക വെബ്സൈറ്റിലും (kmtwwfb.org) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 30നകം ലഭ്യമാക്കണം. ഫോണ്‍: 0497 2705197.

കെല്‍ട്രോണില്‍ ജേണലിസം പഠനം

കെല്‍ട്രോണിന്റെ മാധ്യമ കോഴ്സുകളുടെ 2023-'24 ബാച്ചുകളിലേക്ക് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറ് വരെ നേരിട്ട് പ്രവേശനം നടത്തുന്നു. വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.  ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍ : 9544958182.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ വൈ ഫൈ ആക്സസിന്റെ വിതരണവും ഇന്‍സ്റ്റാളേഷനും ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍  ഒമ്പതിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780225.

ലേലം

എം എ സി ടി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മക്രേരി അംശം മുണ്ടേരി ദേശത്ത് റി.സ.31/6ല്‍ പെട്ട 3.89 ആര്‍ വസ്തു നവംബര്‍ 10ന് രാവിലെ 11 മണിക്ക് മക്രേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലും മക്രേരി വില്ലേജ് ഓഫീസിലും ലഭിക്കും.

ക്വട്ടേഷന്‍

ജില്ലയിലെ കുഷ്ഠരോഗികള്‍ക്ക് എം സി ആര്‍ ചെരുപ്പ് തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ നാലിന് രാവിലെ 11 മണി വരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കണ്ണൂര്‍ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.

ലേലം

കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നടുവില്‍ അംശം ദേശത്ത് റി.സ.292/1എയില്‍ പെട്ട 0.1376 ഹെക്ടര്‍ ഭൂമി നവംബര്‍ ഒമ്പതിന് രാവിലെ 11.30ന് ന്യൂ നടുവില്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ന്യൂ നടുവില്‍ വില്ലേജ് ഓഫീസിലും ലഭിക്കും.

റാങ്ക് പട്ടിക റദ്ദായി

ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ പാര്‍ട്ട് 2 (സൊസൈറ്റി ക്വാട്ട - ഫസ്റ്റ് എന്‍ സി എ - എസ് സി - 279/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി  2023 ആഗസറ്റ് 23ന് നിലവില്‍ വന്ന 724/2023/ എസ് എസ് അഞ്ച് നമ്പര്‍ എന്‍ സി എ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിക്ക് നിയമന ശിപാര്‍ശ ചെയ്തതിനാല്‍  സെപ്റ്റംബര്‍ 17 മുതല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പട്ടയകേസുകളുടെ വിചാരണ മാറ്റി

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഒക്‌ടോബര്‍ 31ന് നടത്താനിരുന്ന പട്ടയ കേസുകളുടെ വിചാരണ നവംബര്‍ ആറിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  മാതമംഗലം ടൗണ്‍, മാതമംഗലം ഹൈസ്‌കൂള്‍, ആമിന കോംപ്ലക്‌സ്, റിലയന്‍സ്, തുമ്പത്തടം, മാതമംഗലം ബസ് സ്റ്റാന്റ് എന്നീ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ ഒക്‌ടോബര്‍ 29 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

date