Skip to main content

വിദ്യാഭ്യാസ അവാർഡ് വിതരണം

കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.ഇ. കോഴ്സുകളിൽ ഉന്നതവിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 30ന് നടക്കും. പകൽ മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.  ഉദ്ഘാടനം നിർവഹിക്കും. കേരളകർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ ജനപ്രതിനിധികൾ, ബോർഡ് ഡയറക്ടർമാർ, യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

 

date