ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന വിജയാമൃതം എന്ന പേരില്‍ സര്‍ക്കാര്‍ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
ബിരുദത്തിന് ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 60%, സയന്‍സ് വിഷയങ്ങള്‍ക്ക് 80%, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60% മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒരു ജില്ലയില്‍ നിന്നും 15 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ബിരുദ വിദ്യാര്‍ത്ഥികളായ 10 പേര്‍ക്ക് 8000, പിജി പ്രൊഫഷണല്‍ കോഴ്‌സ് പാസായ 5 പേര്‍ക്ക് 10000 രൂപയുമാണ് നല്‍കുക. സര്‍ട്ടിഫിക്കറ്റ് മൊമന്റോ എന്നിവയും ഉണ്ടാകും.
അപേക്ഷകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ആദ്യ അവസരത്തില്‍ തന്നെ പരീക്ഷകള്‍ പാസായിരിക്കണം. അര്‍ഹതപ്പെട്ട എല്ലാവരും 2013 നവമ്പര്‍ 20ന് മുന്‍പ് ബന്ധപ്പെട്ട ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് suneethi.sjd.kerala.gov.in എന്ന സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04842425377.
- Log in to post comments