Skip to main content

ടെൻഡർ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം നടപ്പിൽ വരുത്തുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും അനുബന്ധ രേഖകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിനുമായി ടെൻഡർ ക്ഷണിച്ചു. നിലവിൽ 12 ജില്ലകളിലായി 3,27,530 സജീവ അംഗങ്ങളാണുള്ളത്. ഇത്രയും അംഗങ്ങളെ ജില്ലാതലത്തിൽ ഡാറ്റാ എൻട്രി ചെയ്ത് ക്രോഡീകരിക്കാൻ കഴിയുന്ന ഏജൻസികൾക്കാണ് മുൻതൂക്കം നൽകുന്നത്. നവംബർ ആറിന് വൈകീട്ട് അഞ്ചിനുള്ളിൽ ടെൻഡർ സമർപ്പിക്കണം. നവംബർ ഏഴിന് രാവിലെ 11ന് ടെൻഡർ തുറന്ന് പരിശോധിക്കും. ഫോൺ: 9747042403, 9447010501, 9746452227.

date