Skip to main content

ജില്ലാ സൈക്കിളിങ് ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ജില്ലാ റോഡ്, മൗണ്ടേൻ സൈക്കിളിങ് ചാമ്പ്യൻഷിപ്പ് നവംബർ 12ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടിൽ നടത്തും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ്  മത്സരങ്ങൾ. താത്പര്യമുള്ള കായിക താരങ്ങൾ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങൾ മുഖേന നവംബർ പത്തിന് വൈകീട്ട് അഞ്ചിന് മുമ്പ് സെക്രട്ടറി, ജില്ലാ സൈക്കിളിംഗ് അസോസിയേഷൻ സ്പോർട്സ് പ്രമോഷൻ അക്കാദമി, ഗ്രൗണ്ട് വ്യൂ ടവർ, നിയർ ബോയ്സ് സ്‌കൂൾ ഗ്രൗണ്ട്, മഞ്ചേരി-676121 എന്ന വിലാസത്തിൽ എൻട്രി എത്തിക്കണം. ഫോൺ: 9495173757.

date