Skip to main content

വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല ചലച്ചിത്രോത്സവം- 2023 ഇന്ന് 

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല ചലച്ചിത്രോത്സവം 2023 ന്റെ  ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 31) രാവിലെ 9:30ന്  എ.എം. ആരിഫ് എം.പി. നിര്‍വഹിക്കും. കലാമൂല്യമുള്ള സിനിമകള്‍, ഡോക്യുമെന്ററികള്‍, ഹൃസ്വചിത്രങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് കാണാനും ആസ്വദിക്കാനും അവസരം ഒരുക്കുന്നതിനാണ് സമഗ്ര ശിക്ഷ കേരളം സ്‌കൂള്‍ ചലച്ചിത്രോത്സവം 2023- 24 സംഘടിപ്പിക്കുന്നത്. ചലച്ചിത്രം മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിനുള്ള അവസരവും കുട്ടികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു.

ആലപ്പുഴ ശ്രീ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്ര താരം ഗായത്രി അരുണ്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ, സമഗ്ര ശിക്ഷ ആലപ്പുഴ ഡി.പി.സി. ഡി.എം. രജനീഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി. കൃഷ്ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്നമ്മ തോമസ്, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇമ്മാനുവല്‍ റ്റി. ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ ചലച്ചിത്ര രംഗത്തെ വിദഗ്ധരുമായി കുട്ടികള്‍ക്ക് സംവദിക്കാനുള്ള ഓപ്പണ്‍ ഫോറം ഒരുക്കും. ഓപ്പണ്‍ ഫോറത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മനിര്‍വഹിക്കും.

date