Skip to main content

സംസ്ഥാന കലാ ഉത്സവ്: ജില്ലയ്ക്ക്  അഭിമാന നേട്ടം

 

 സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ചു വരുന്ന കലാ ഉത്സവിൽ സംസ്ഥാനതലത്തിൽ  അഭിമാന നേട്ടവുമായി ജില്ല.

 തൃശ്ശൂരിൽ നടന്ന സംസ്ഥാന തല കലാ ഉത്സവിൽ ശാസ്ത്രീയ നൃത്തത്തിൽ എൻ. എസ് നിരഞ്ജൻ ഒന്നാം സ്ഥാനം നേടി. എളമക്കര ജി. എച്ച്.എസ്. എസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. നാടൻ പാട്ട് വോക്കൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ. കെ ആലിയ ഒന്നാം സ്ഥാനം നേടി.നോർത്ത് പറവൂർ എസ്.എൻ.എച്.എസ്.എസ്  പ്ലസ് വൺ വിദ്യാർത്ഥിയാണ്. സംസ്ഥാന കലോത്സവത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പത്ത് ഇനങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും അടക്കം 20  പേരാണ് പങ്കെടുത്തത്. ജില്ലയിലെ ബി.ആർ.സികളിൽ നടത്തിയ മത്സരത്തിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.

date