Skip to main content

പഴയകാല റെക്കോഡുകൾ മുതൽ ഡിജിറ്റൽ സർവേ വരെ: പ്രദർശനവുമായി സർവേ വകുപ്പ്

            പഴയകാല റെക്കോഡുകൾ മുതൽ ഡിജിറ്റൽ സർവേ രെയുളള രേഖകളുടെയും വിവരങ്ങളുടെയും ചിത്രങ്ങളുടെയും പ്രദർശനവുമായി സർവേ വകുപ്പ്. റവന്യൂ വകുപ്പിന്റെ 'കേരളത്തിലെ ഭൂപരിഷ്‌കരണംസെമിനാറിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രദർശനം നടന്നത്. ബ്രിട്ടീഷ് ഭരണകാലം തൊട്ടുള്ള പൈതൃക രേഖകൾഏറ്റവും പുതിയ ഡിജിറ്റൽ സർവേ രേഖകൾഎന്റെ ഭൂമി പോർട്ടൽസർവേ ഉപകരണങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം ഒരുക്കിയത്. സർവേ വകുപ്പ് നൽകുന്ന പൊതുജന സേവനങ്ങളും ഉപയോഗിക്കുന്ന സോഫ്റ്റ് വേറുകളും പ്രദർശനത്തിൽ വിശദീകരിച്ച് നൽകി. പ്രദർശനം നവംബർ ആറു വരെ തുടരും.

പി.എൻ.എക്‌സ്5213/2023

date