Skip to main content

കേരളീയത്തിൽ ഹിറ്റായി ഫിറോസ് ചുട്ടിപ്പാറയുടെ തത്സമയ കപ്പയും ബീഫും

ഫിറോസ് ചുട്ടിപ്പാറയുടെ 'ലൈവ്' പാചകത്തിന്റെ ഹരത്തിൽ കേരളീയത്തിലെ ഫുഡ്ഫെസ്റ്റ് വേദി. കപ്പയും ബീഫും തത്സമയം ഉണ്ടാക്കിയാണ് 'വില്ലേജ് ഫുഡ് ചാനൽ' എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറ  കേരളീയത്തിലെ സൂര്യകാന്തി വേദിയിൽ താരമായത്. റേഡിയോ ജോക്കി ഫിറോസിന്റെയും, ലുലുവിന്റെയും കമന്ററി  പരിപാടിക്ക് കൂടുതൽ മിഴിവേകി. മൂന്ന് മണിക്കൂർ നീണ്ട തൽസമയ ഫുഡ് ഷോയുടെ ഇടയിൽ  കാണികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. ലൈവ് ഷോയിൽ ഉണ്ടാക്കിയ കപ്പയും ബീഫും ഏവർക്കും വിളമ്പിയാണ് ഫിറോസ് ഷോ അവസാനിപ്പിച്ചത്.
 ഭക്ഷണ ശാലയിലെ പാചകത്തിനിടയിൽ മറ്റു ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങളായ പാലക്കാട്ട് നിന്നുള്ള രാമശ്ശേരി ഇഡലി,  കോഴിക്കോടൻ ബിരിയാണി, തിരുവനന്തപുരത്തിന്റെ സ്വന്തം ബോളിയും പായസവും, കുട്ടനാടിന്റെ നാടൻ കരിമീൻ പൊള്ളിച്ചത്,  അട്ടപ്പാടിയിൽ നിന്ന് വനസുന്ദരി ഹെർബൽ ചിക്കനും രുചിക്കാൻ മറന്നില്ല. തൽസമയ കുക്കിംഗ് ഷോയിൽ കേരളീയം ഫുഡ് കമ്മിറ്റി ചെയർമാൻ എ.എ. റഹീം എം. പി, കൺവീനർ ശിഖാ സുരേന്ദ്രൻ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്5226/2023

date