Skip to main content

'നമ്മളെങ്ങനെ നമ്മളായി' പ്രദർശനം മുഖ്യമന്ത്രി സന്ദർശിച്ചു

'നമ്മളെങ്ങനെ നമ്മളായി' കോൺടെക്സ്ച്ച്വൽ കോസ്മോളജീസ്' എന്ന പേരിൽ കേരളീയത്തിന്റെ ഭാഗമായി ഫൈൻ ആർട്സ് കോളജിൽ നടത്തുന്ന ചിത്രപ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, മുൻ സ്പീക്കർ എം. വിജയകുമാർ, ഐ.പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷ്, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി എന്നിവർക്കൊപ്പമാണ് പ്രദർശനം സന്ദർശിച്ചത്.

ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ അനുഷ്‌ക രാജേന്ദ്രൻ, പ്രേംജിഷ് ആചാരി, എസ്.എൻ. സുജിത്ത് എന്നിവർ ചേർന്നാണ് പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ 43 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പെയിന്റിംഗ്, ഫോട്ടോ, വീഡിയോ, ശിൽപങ്ങൾ, ഇൻസ്റ്റേലേഷനുകൾ എന്നിവയടങ്ങുന്നതാണ് പ്രദർശനം.

പി.എൻ.എക്‌സ്5233/2023

date