Skip to main content

കേരളോത്സവത്തിന് ഇന്ന് (നവംബര്‍ മൂന്ന്) തുടക്കം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന ബ്ലോക്ക്തല കേരളോത്സവം ഇന്ന് (നവംബര്‍ മൂന്ന്) തുടക്കം. ഉദ്ഘാടനം വൈകിട്ട് നാലിന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സ്ഥിര സമിതി അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുള്ള ചിറക്കര, ചാത്തന്നൂര്‍, പൂതക്കുളം, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സംഘടിപ്പിച്ച കേരളോത്സവത്തിലെ വിജയികളാണ് ബ്ലോക്ക്തല കേരളോത്സവത്തില്‍ പങ്കെടുക്കുന്നത്. ചാത്തന്നൂര്‍ എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, കല്ലുവാതുക്കല്‍ കെ പി എച്ച് എസ് ഗ്രൗണ്ട്, കാരൂര്‍കുളങ്ങര ചിറ, കലക്കോട് പാറവിള ഗ്രൗണ്ട്, ചാത്തന്നൂര്‍ ഡയമണ്ട് ക്ലബ് അങ്കണം, ചാത്തന്നൂര്‍ എസ് എന്‍ ട്രസ്റ്റ് എച്ച് എസ് എസ്, ആദിച്ചനല്ലൂര്‍ കട്ടച്ചല്‍ ജയ്ഹിന്ദ് ക്ലബ്ബ് അങ്കണം, ചാത്തന്നൂര്‍ ഇസിയാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, അമ്മാരത്ത്മുക്ക് യങ് ചലഞ്ചേഴ്സ് ക്ലബ്ബ്, അമ്മാരത്ത്മുക്ക് ജംഗ്ഷന്‍, ആനന്ദവിലാസം ഗ്രന്ഥശാല അങ്കണം എന്നിവിടങ്ങളിലായി വിവിധ കായിക മത്സരങ്ങളും ഇത്തിക്കര ബ്ലോക്ക് അങ്കണത്തില്‍ കലാമത്സരങ്ങളും അരങ്ങേറും. നവംബര്‍ 11ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് സമ്മാനദാനം നിര്‍വഹിക്കും.

date