Skip to main content
*പൊന്നയുംകുന്നത്ത് റോഡ് നവീകരണം*

പൊന്നയുംകുന്നത്ത് റോഡ് നവീകരണം

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പല്ലൂര്‍ സെന്റര്‍ പൊന്നയംകുന്നത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ചെറിയ റോഡുകള്‍ ഉള്‍പ്പെടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മികച്ച ഗതാഗതം ഉറപ്പാക്കുന്നു. പല്ലൂര്‍ സെന്ററില്‍ നിന്നും വീടുകളിലേക്കുള്ള മണ്ണിട്ട റോഡാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. 175 മീറ്റര്‍ ദൈര്‍ഘ്യവും 2.40 മീറ്റര്‍ വീതിയിലുമാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുന്നത്. ദേശമംഗലം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് 112 തൊഴില്‍ ദിനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.എസ്. ഹര്‍ഷാദ്, ഓവര്‍സിയര്‍ കെ. പ്രജീഷ്, ഡിക്യുഎം പി.എം. ശശിധരന്‍ തുടങ്ങിയവര്‍ റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.

date