Skip to main content

ആയുർവേദ മെഡിക്കൽ ക്യാമ്പ് ഒമ്പതിന്

ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് നവംബർ ഒമ്പതിന് മലപ്പുറം സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്കായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് സ്പെഷാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. ഓരോ സ്പെഷാലിറ്റിയിലും മുൻകൂർ രജിസ്റ്റർ ചെയ്ത 40 പേർക്ക് ക്യാമ്പിൽ ചികിത്സ ലഭിക്കും. ജനറൽ മെഡിസിൻ, ന്യൂറോളജി, ത്വക് രോഗം, സ്ത്രീ രോഗം, ഉദരരോഗം, നേത്രരോഗവും ഇ.എൻ.ടിയും, സ്പോർട്സ് മെഡിസിൻ, മെമ്മറി ക്ലിനിക്ക് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഫോൺ: 0483 2734852.

date