Skip to main content

പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തെ പൊതു പരീക്ഷകളിൽ സംസ്ഥാനത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി.ടി.സി, പോളിടെക്‌നിക്ക്, ബിരുദതല കോഴ്‌സുകൾ, പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദം/അതിനു മുകളിലുള്ള കോഴ്‌സുകൾ, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം/അതിനു മുകളിലുള്ള കോഴ്‌സുകൾ തുടങ്ങിയ പൊതുപരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്സിൽ കുറയാതെ മാർക്ക് വാങ്ങി വിജയിച്ച മലപ്പുറം ജില്ലക്കാരായ പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷ നൽകാം.
വിവിധ വിഷയങ്ങളിൽ ബി ഗ്രേഡിൽ കുറയാതെ മാർക്ക് ലഭിച്ചവരും 60 ശതമാനവും അതിനുമുകളിൽ മാർക്ക് ലഭിച്ചവരും മാത്രമേ ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതുള്ളു. വിജയിച്ച പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് മാത്രം വിദ്യാർഥികൾ സൈറ്റിൽ അപ്ലോഡ് ചെയ്താൽ മതിയാകും. അപേക്ഷ നവംബർ ഒന്ന് മുതൽ ജനുവരി 16നുള്ളിൽ ഓൺലൈനായി ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടലിലൂടെ സമർപ്പിക്കാം. വിദ്യാർഥികൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക വിതരണം ചെയ്യുക. അപേക്ഷ സമർപ്പിച്ചതിന്റെ പ്രിന്റ്, വിജയിച്ച പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് സഹിതം അതത് ബ്ലോക്ക് നഗരസഭ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2734 901.

date