Skip to main content

കത്തെഴുത്ത് മത്സരം

ജില്ലാതല ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 'ഞാൻ സ്വപ്നം കണ്ട കുട്ടികളുടെ ലോകം' എന്ന വിഷയത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് കത്തെഴുതേണ്ടത്. തെരഞ്ഞെടുക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഫോൺ നമ്പർ, മേൽ വിലാസം എന്നിവ ഉൾപ്പടെയുള്ള കത്ത് തപാൽ മാർഗം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി - 676121 എന്ന വിലാസത്തിൽ നവംബർ 14 നകം ലഭിച്ചിരിക്കണം. ഫോൺ: 0483 2978888.

date