Skip to main content

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍: അഭിമുഖം 22 മുതല്‍

പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നം.388/2020) തസ്തികയുടെ അഭിമുഖം നവംബര്‍ 22, 23, 24, 29, ഡിസംബര്‍ ഒന്ന് തീയതികളില്‍ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസില്‍ വച്ച് നടക്കും.  അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നിര്‍ദിഷ്ട സമയത്തും തീയതിയിലും നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.

date