Skip to main content

ഗതാഗത നിരോധനം

ഞെട്ടരക്കടവ്-പൊമ്പറ റോഡില്‍ കി.മീ 0.900 മുതല്‍ 4.000 വരെയുള്ള ഭാഗത്ത് ബി.എം ആന്‍ഡ് ബി.സി പ്രവൃത്തിയുടെ ഭാഗമായി കി.മീ 1.980 ല്‍ കല്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണം നടത്തുന്നതിനാല്‍ നവംബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 17 വരെ വാഹന ഗതാതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. മണ്ണാര്‍ക്കാട് നിന്നും പൊമ്പ്രയിലേക്ക് പോകുന്ന വാഹനങ്ങളും, മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ടിപ്പുസുല്‍ത്താന്‍ റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം മണ്ണാര്‍ക്കാട് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 7594971176
 

date