Skip to main content

ഭരണഭാഷ വാരാചാരണം: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപന്യാസ മത്സരം 4 ന്

ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന മലയാള ദിന- ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാള ഭാഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. നാളെ (നാലിന്) രാവിലെ 10.30ന് ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ വച്ചാണ് മത്സരം. ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.
 
മത്സര വിഷയം തത്സമയം നല്‍കുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും കൂടാതെ ഷെവലിയര്‍ വി.സി. ആന്റണി മാസ്റ്റര്‍ മെമ്മോറിയല്‍ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ വീതം ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കും. ഓരോ സ്‌കൂളില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ രാവിലെ 10.30 സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് പേജിലോ 0477-2251349 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.
 

date