Skip to main content

ഭരണഭാഷാവാരം; ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍ 4ന്

ആലപ്പുഴ: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റേയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. നാളം (നാലിന്) രാവിലെ 10.30ന് ഭാഷാ നൈപുണ്യം, തര്‍ജ്ജമ മത്സരങ്ങളും നവംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണഭാഷാ പ്രശ്നോത്തരി മത്സരവും നടക്കും. ഭാഷാ നൈപുണ്യ മത്സരങ്ങള്‍ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും പ്രശ്നോത്തരി മത്സരം ജില്ലാ പഞ്ചായത്ത് ഹാളിലുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04772251349 എന്ന നമ്പറില്‍ബന്ധപ്പെടാം.

date