Skip to main content

സ്‌കൂളുകളില്‍ യോഗ പരിശീലനം

ആലപ്പുഴ: തെക്കേക്കര ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. മുള്ളിക്കുളങ്ങര ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 12 സ്‌കൂളുകളിലാണ് യോഗ പരിശീലനം നടത്തുന്നത്.

ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രാധാകൃഷ്ണന്‍, പ്രഥമ അധ്യാപിക അജിത പാപ്പച്ചന്‍, ആയുര്‍വേദ എം.ഒ. ഡോ.ഗംഗ, യോഗ ഇന്‍സ്ട്രക്ടര്‍ അനിത, പി.ടി.എ. പ്രസിഡന്റ് വര്‍ഗീസ് തുടങ്ങിയവര്‍പങ്കെടുത്തു.

date