Skip to main content

ഉദ്യോഗാര്‍ഥികളെ താത്ക്കാലികമായി നിയമിക്കുന്നു

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ, ഐ.റ്റി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.റ്റി.ഐ. സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ നവംബര്‍ 10ന് വൈകിട്ട് 4നകം മതിയായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍:  9496043655, 0477-2212261.
 

date