Skip to main content

സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു 

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന സഹായ ഉപകരണ വിതരണതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. 

ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈരഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതിമോള്‍, വാര്‍ഡ് അംഗങ്ങളായ പുഷ്പാംഗതന്‍, ദീപുമോന്‍, പുഷ്പവല്ലി, ഇന്ദിര, രജനി, മിനി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അനില ശശിധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഗുണഭോക്താക്കള്‍ക്കുള്ള ഹിയറിംഗ് എയ്ഡ്, സി.പി. ചെയര്‍, വീല്‍ ചെയര്‍ എന്നിവയാണ് വിതരണം ചെയ്തത്. 57 ഗുണഭോക്താക്കള്‍ക്കാണിത് വിതരണം ചെയ്തത്.

date