Skip to main content
ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽ ഡയബറ്റിക് ക്ലിനിക്ക് തുടങ്ങി

ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽ ഡയബറ്റിക് ക്ലിനിക്ക് തുടങ്ങി

ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ഡയബറ്റിക് ക്ലിനിക്ക് എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അത്യാഹിത വിഭാഗത്തിന് പടിഞ്ഞാറ് ബ്ലോക്കിൽ കാർഡിയോളജി ഒ.പി. വിഭാഗത്തിന് സമീപമാണ് ഡയബറ്റിക് ക്ലിനിക്കിന് പ്രവർത്തിക്കുക. ചൊവ്വാഴ്ചകളിൽ രാവിലെ 9.30 മുതൽ 11.30 വരെ പ്രമേഹ ചികിത്സ ഒ.പി. സൗകര്യം ലഭ്യമാകും.

ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം അധ്യക്ഷനായി. ഗവ.ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  ഡോ. മിറിയം വർക്കി, വൈസ് പ്രിൻസിപ്പാൾ ഡോ.സുരേഷ് രാഘവൻ, മെഡിസിൻ വിഭാഗം പ്രൊഫസർമാരായ ഡോ. ബി. പത്മകുമാർ, ഡോ.എച്ച്. പൂർണിമ തുടങ്ങിയവർ പങ്കെടുത്തു.

date