Skip to main content

ആശമാർക്കുള്ള ആയുഷ് പരിശീലനത്തിന് തുടക്കമായി

 

ജില്ലയിലെ ആശാപ്രവർത്തകർക്കുള്ള ആയുഷ് പരിശീലനത്തിന് തുടക്കമായി. ആലുവയിലെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന പരിപാടി  അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ടത്തിൽ ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ നിന്നും തെരഞ്ഞെടുത്ത 65 ആശമാർക്കാണ് പരിശീലനം നൽകുന്നത്.നാഷണൽ ഹെൽത്ത് മിഷന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദം, ഹോമിയോ , യോഗ തുടങ്ങിയ ആയുഷ് സേവനങ്ങളിൽ പരിശീലനം നൽകുന്നത്.

ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സനിതാ റഹിം മുഖ്യാതിഥിയായിരുന്നു. നാഷണൽ ഹെൽത് മിഷൻ ഡി.പി.എം ഡോ രോഹിണി വിഷയവതരണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ.എം.എസ്. നൗഷാദ് , ജില്ലാ മെഡിക്കൽ ഓഫീസർ കെ. ആശ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഇ.എ സോണിയ  ഹോമിയോപതി വകുപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഗോൾഡാ കൈമൾ , ജില്ലാ ആശാ കോർഡിനേറ്റർ സജന, ഡോ എം.എസ്. നൗഷാദ്, ഡോ ജോസഫ് തോമസ്, ഡോ
ദീപക് , ഡോ അനു ഏലിയാസ് എന്നിവർ ആയുഷിലെ വിവിധ വിഷയങ്ങളിലെ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

date