Skip to main content

കഥകളി സംഗീതജ്ഞന്‍ ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം

 

അന്തരിച്ച കഥകളി സംഗീതജ്ഞന്‍ ചേര്‍ത്തല തങ്കപ്പപ്പണിക്കരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. മൂവാറ്റുപുഴ പായിപ്ര  മുളവൂരിലെ വസതിയിൽ വ്യാഴാഴ്ച്ച വൈകിട്ട് നാലിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.

മുഖ്യമന്ത്രിക്ക് വേണ്ടി മൂവാറ്റുപുഴ ആര്‍.ഡി.ഒ  പി.എന്‍ അനി, സസ്ഥാന സര്‍ക്കാരിന് വേണ്ടി തഹസീല്‍ദാര്‍ രഞ്ജിത് ജോര്‍ജ്, വ്യവസായ, നിയമവകുപ്പ് മന്ത്രിക്കു വേണ്ടി എല്‍.ആര്‍ തഹസീല്‍ദാര്‍ അസ്മ ബീവി, സംസ്‌കാരിക വകുപ്പ് മന്ത്രിക്ക് വേണ്ടി ഡെപ്യൂട്ടി  തഹസീല്‍ദാര്‍ ആര്‍.ബിന്ദു, ജില്ലാ കളക്ടര്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍ പി.എച്ച്  വിനോദ് തുടങ്ങിയവര്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.

date