Skip to main content

ഓണാശംസ കാർഡ് നിർമ്മാണ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

'മാലിന്യമുക്ത നവകേരളം' ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വമിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഈ ഓണം വരും തലമുറയ്ക്ക്' എന്ന പേരിലുള്ള ഓണാശംസ കാർഡ് നിർമ്മാണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എ. ലിബ മൻഹ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടി. കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ കെ. സുബ്ഹാൻ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ മറ്റത്തൂർ ടി.എസ്.എ.എം.യു.പി സ്‌കൂളിലെ എൻ.കെ ഹവ്വ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി. ജില്ലാതലത്തിലെ മറ്റു വിജയികൾ:  ശ്രാവൺ കെ അനിൽ (യു.പി വിഭാഗം രണ്ടാം സ്ഥാനം -ജി.യു.പി.എസ് പൈങ്കണ്ണൂർ), നവീന (യു.പി വിഭാഗം മൂന്നാം സ്ഥാനം - കോട്ടപ്പുറം ജി.എച്ച്.എസ്.എസ്), ഫാത്തിമ ജിൻഷ (ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം -ജി.എച്ച്.എസ്.എസ് മാറഞ്ചേരി).

date