Skip to main content

ചെറായി ബീച്ച് മാരത്തൺ: രജിസ്ട്രേഷനു തുടക്കമായി

 

'മാലിന്യമുക്ത, ലഹരി വിരുദ്ധ പഞ്ചായത്ത്" എന്ന സന്ദേശവുമായി ഡിസംബർ 24നു ചെറായി ബീച്ച് മാരത്തൺ സീസൺ ഒന്ന് ആരംഭിക്കും. മാരത്തൺ രജിസ്ട്രേഷൻ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ പോസ്റ്റർ ഏറ്റുവാങ്ങി. ചെറായി റണ്ണേഴ്‌സ് ക്ലബ് പ്രസിഡന്റ് ടി.എക്സ് ജസ്റ്റിൻ, സെക്രട്ടറി വിനോദ് ഡിവൈൻ എന്നിവർ പങ്കെടുത്തു .

ചെറായി ബീച്ച്  മാരത്തോൺ സീസൺ ഒന്നിൽ പ്രമുഖ മാരത്തൺ താരങ്ങൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കും. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ ഫൺ റൺ  എന്നിങ്ങനെയാണ് മത്സരങ്ങൾ. 

വിവിധ വകുപ്പുകളുടെയും സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടെ പള്ളിപ്പുറം പഞ്ചായത്തും ചെറായി റണ്ണേഴ്‌സ് ക്ലബ്ബും സംയുക്തമായാണ് മാരത്തൺ നടത്തുന്നത്.

date