Skip to main content

മത്സ്യബന്ധന യാനങ്ങളിലെ തടികൊണ്ടുളള ഹള്‍ സ്റ്റീല്‍ ആക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: സജീവമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതും 40 അടി വരെ നീളവും 200 എച്ച്.പി.ക്ക് താഴെ എന്‍ജിന്‍ കപ്പാസിറ്റി ഉളളതും 12 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ രജിസ്ട്രര്‍ ചെയ്ത തടിനിര്‍മ്മിത യന്ത്രവത്കൃത യാനങ്ങളുടെ ഹള്‍ സ്റ്റീല്‍ ആക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംമ്പര്‍ 7 വരെ അപേക്ഷിക്കാം.

അപേക്ഷകന് ഉടമസ്ഥവകാശ സര്‍ട്ടിഫിക്കറ്റ്, റിയല്‍ ക്രാഫ്റ്റ് പ്രകാരമുളള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോമട്രിക്ക് ഐ.ഡി കാര്‍ഡ്, ക്യൂ.ആര്‍. കോഡ് ഉള്ള ആധാര്‍ കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. യൂണിറ്റ് കോസ്റ്റിന്റെ 50% സബ്‌സിഡിയായി ലഭിക്കും. കേരള മത്സ്യത്തൊഴിലാളി   ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളളവര്‍ക്ക് മൂന്‍ഗണന. വിശദവിവരത്തിനും അപേക്ഷ ഫോറത്തിനും അതത്  മത്സ്യഭവനുമായി ബന്ധപ്പെടണം.  
 

date