Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 10 വരെ അപേക്ഷിക്കാം. പ്രായം 18-35. അപേക്ഷകള്‍ കെല്‍ട്രോണ്‍ നെളജ് സെന്റര്‍, ഗവണ്‍മെന്റ് ഐ.ടി.ഐ, അങ്ങാടിക്കല്‍ സൗത്ത് പി.ഒ, ചെങ്ങന്നൂര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 7356789991 /7907683332.

date