Skip to main content

മൾട്ടി പർപ്പസ് വർക്കർ ഒഴിവ്

ജില്ലയിലെ സർക്കാർ ആയുർവേദ , ഹോമിയോ ഡിസ്പെൻസറികളിൽ ജി എൻ എം നഴ്സിംഗ് പാമ്പായവരെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു . മൾട്ടി പർപ്പസ് വർക്കർ തസ്തികയിലാണ് നിയമനം .അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നവംബർ 6 തിങ്കളാഴ്ച രാവിലെ 10 ന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എത്തിച്ചേരേണ്ടതാണ്. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ് . കൂടുതൽ വിവരങ്ങൾക്ക് 04862291782

date