Skip to main content

ഇളംദേശം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമവും, കുടയത്തൂര്‍ ക്ഷീരസംഘം പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന് ( നവംബർ 5 )

സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമവും,വെസ്റ്റ് കുടയത്തൂര്‍ ക്ഷീരസഹകരണ സംഘം പുതിയ മന്ദിരം ഉദ്ഘാടനവും , ചര്‍മ്മമുഴ ബാധിച്ച പശുക്കള്‍ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സഹായധന വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് ക്ഷീരവികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിക്കും . ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും . ഇളംദേശം ബ്ലോക്കിലെ 29 ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്നും എത്തിക്കുന്ന കന്നുകാലികള്‍ ,കന്നുകുട്ടികള്‍ ,കിടാരികള്‍ ,നാടന്‍ പശുക്കള്‍ എന്നിവയുടെ മത്സരപ്രദര്‍ശനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു .കെ.ജോണ്‍ അധ്യക്ഷത വഹിക്കും .ക്ഷീരമേഖലയില്‍ മികവ് തെളിയിച്ച ദേശീയ അവാര്‍ഡിന് അര്‍ഹരായ കര്‍ഷകരെയും ക്ഷീരവികസന ഓഫീസറെയും പി.ജെ.ജോസഫ് .എം.എല്‍.എ ആദരിക്കും .
ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ പാല്‍ ശേഖരിച്ച് ശീതികരിക്കുന്നതിനു മില്‍മ അനുവദിച്ചിട്ടുള്ള ബിഎംസിയുടെ ഉദ്ഘാടനം എറണാകുളം മേഖലാ ചെയര്‍മാന്‍ എം.ടി.ജയന്‍ നിര്‍വ്വഹിക്കും .മികച്ച ക്ഷീരകര്‍ഷകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി .ബിനു ആദരിക്കും .ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ .ഡോളസ്.പി.ഇ വിശദികരിക്കും. പശുക്കളുടെ ചര്‍മ്മമുഴ രോഗപ്രതിരോധ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ (ഇന്‍ ചാര്‍ജ് ) ഡോ .സജികുമാര്‍. ജി .അവതരിപ്പിക്കും. ഇന്‍ഷ്വറന്‍സ് ഇല്ലാതെ മരണപ്പെട്ട പശുക്കള്‍ക്ക് മില്‍മ നല്‍കുന്ന ധനസഹായം വിതരണവും ചടങ്ങില്‍ നടത്തും.
ബ്ലോക്ക് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച ക്ഷീരകര്‍ഷകന്‍ ,കര്‍ഷക ,യുവ കര്‍ഷകന്‍ ,എസ് സി -എസ് റ്റി വിഭാഗങ്ങളില്‍പെട്ട കര്‍ഷകര്‍ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ബ്ലോക്ക് ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് ആദരിക്കും .ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ ആശംസ അര്‍പ്പിക്കും . വെസ്റ്റ് കുടയത്തൂര്‍ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ഡോ .കെ.സോമന്‍ സ്വാഗതവും ഇളംദേശം ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ സുധിഷ് .എം..പി. കൃതജ്ഞതയും പറയും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കന്നുകാലി പ്രദര്‍ശനത്തിന് ശേഷം ഡയറി ക്വിസ്സ് ,വിദഗ്ധര്‍ നയിക്കുന്ന ക്ഷീരവികസന സെമിനാര്‍ എന്നിവയും നടക്കും.ക്ഷീരകര്‍ഷകര്‍ ,ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ ,ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date