Skip to main content

ഭരണഭാഷാ വാരാഘോഷം സർക്കാർ ജീവനക്കാർക്കായി മത്സരങ്ങൾ തിങ്കളാഴ്ച (നവംബർ ആറിന്)

കോട്ടയം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവര-പൊതുജന സമ്പർക്ക വകുപ്പും ജില്ലാ ഭരണകൂടവും സംഘടിപ്പിക്കുന്ന സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്കുവേണ്ടിയുള്ള ജില്ലാതല കവിത, കഥാ രചന മത്സരങ്ങൾ തിങ്കളാഴ്ച (നവംബർ ആറിന്) നടക്കും. കഥാരചന മത്സരം രാവിലെ 11നും കവിതാ രചന മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനും കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിലാണ് നടക്കുക. കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി മത്സരത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481 2562558.

date