Skip to main content

സൂര്യകാന്തിയില്‍ തത്സമയം തലശ്ശേരി ദം ബിരിയാണി

കേരളീയം ഭക്ഷ്യമേളയില്‍ സൂര്യകാന്തി വേദിയില്‍ മലബാറിന്റെ തനതു രുചിയുടെ മാന്ത്രിക വിരുന്നൊരുക്കി പ്രശസ്ത പാചകവിദഗ്ധ ആബിദ റഷീദ്. ജനപ്രിയ വിഭവമായ തലശ്ശേരി ദം ബിരിയാണിയുമായാണ് തല്‍സമയ പാചകത്തില്‍ ആബിദ എത്തിയത്. മലബാറിന്റെ പാചക ചരിത്രത്തില്‍ തുടങ്ങി ലോകമൊട്ടാകെ പടര്‍ന്ന രുചിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആബിദ തന്റെ പാചകം തുടങ്ങിയത്.

2004 ല്‍ പാചക രംഗത്തെത്തിയ ആബിദ സാമൂഹ മാധ്യമങ്ങളിലൂടെയാണ് സുപരിചിതയായത്. മലബാറിന്റെ തനതു രുചികളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക വഴി പാചകരംഗത്ത് കൂടുതല്‍ അവസരങ്ങളും ജോലി സാധ്യതയും നല്‍കുകയാണ്  ലക്ഷ്യമെന്ന് ആബിദ പറഞ്ഞു. സിനിമ സീരിയല്‍ താരം റീന ബഷീര്‍ ആണ് പരിപാടിയുടെ അവതാരകയായിഎത്തിയത്.

date