Skip to main content

ഗതാഗത നിയന്ത്രണം

ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ  നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ട് ജംഗ്ഷന്‍ വരെയുളള ഗതാഗതം നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണമായും നിരോധിക്കും. ഏഴംകുളം ഭാഗത്തു നിന്നു കൊടുമണ്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കോടിയാട്ട് ജംഗ്ഷനിലെത്തി കൊടുമണ്ണിലേക്കു പോകണമെന്നും കൊടുമണ്‍ ഭാഗത്തു നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ പോകണമെന്നും കെ ആര്‍ എഫ് ബി പത്തനംതിട്ട ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date