Skip to main content

പുതുമണ്‍ താല്ക്കാലിക പാലം ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയാകും

റാന്നി -കോഴഞ്ചേരി റോഡില്‍ പുതുമണ്ണില്‍ നിര്‍മിക്കുന്ന താല്ക്കാലിക പാതയുടെ നിര്‍മാണം ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് പൂര്‍ത്തീകരിക്കുമെന്നു പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുതമണ്ണില്‍ നിലവിലുണ്ടായിരുന്ന പഴയപാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നു പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ പാലം നിര്‍മിക്കുന്നതുവരെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു പഴയപാലത്തിനു സമാന്തരമായുള്ള താല്ക്കാലിക പാലത്തിന്റെ നിര്‍മാണം 30.8 ലക്ഷം രൂപ ചെലവില്‍ നടന്നു വരികയാണ്.3.80 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ഈ പാതയില്‍ ടോറസ് ഉള്‍പ്പടെയുളള അമിതഭാരം കയറ്റിയ വാഹനങ്ങള്‍ ഒഴികെ യാത്രാബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും കടന്നു പോകും. പെരുന്തോട്ടിലെ ജലനിരപ്പ് കുറയുന്ന മുറയ്ക്കു പൈപ്പുകള്‍ സ്ഥാപിച്ചു മണ്ണിട്ട് നികത്തി താല്ക്കാലിക പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. ഇത് നാട്ടുകാര്‍ക്കും  ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുളളവര്‍ക്കും ഏറെ പ്രയോജനപ്പെടും.

date