Skip to main content

വായ്പാ കുടിശിക നിര്‍മ്മാര്‍ജനഅദാലത്ത്

പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ  ഓഫീസില്‍  നിന്നും  സി ബി സി, പാറ്റേണ്‍  പദ്ധതികള്‍  പ്രകാരം  വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും വായ്പാ കുടിശിക തീര്‍പ്പാക്കാനായി  നവംബര്‍ 23 ന്    പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍   വായ്പാ കുടിശിക   നിര്‍മ്മാര്‍ജന  അദാലത്ത് നടത്തും. രാവിലെ 11 മുതല്‍ നാലുവരെയാണ് അദാലത്ത്.   ജില്ലയില്‍ നിന്നും പദ്ധതി പ്രകാരം  വായ്പയെടുത്ത് കുടിശിക  വരുത്തിയിട്ടുള്ളവര്‍ക്ക്    അദാലത്തില്‍  പങ്കെടുത്ത്  പലിശ/പിഴപലിശ  എന്നിവയില്‍  ലഭിക്കുന്ന  അനുവദനീയമായ  ഇളവുകള്‍  ഉപയോഗപ്പെടുത്തി  വായ്പാ കുടിശിക തീര്‍പ്പാക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന്  ഒഴിവാകണമെന്നു പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ :0468 2362070 . ഇ-മെയില്‍:  popta@kkvib.org .

date