Skip to main content

നവകേരള സദസ്സ് : വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

നവകേരള സദസ്സിന്റെ ഭാഗമായി നിലമ്പൂർ നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും സബ് കമ്മിറ്റി പ്രതിനിധികളുടെയും യോഗം മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ ചേർന്നു.

നിലമ്പൂർ തഹസിൽദാർ സിന്ധു അധ്യക്ഷത വഹിച്ചു.ജില്ലാ ഡ്രഗ്‌സ് കൺട്രോളർ ഡോ. നിഷിത് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെതട്ടിലേക്ക് എത്തിക്കാൻ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. നവംബർ പത്തിനകം മുഴുവൻ കമ്മിറ്റികളുടെയും യോഗം ചേരാൻ തീരുമാനിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും, സബ് കമ്മിറ്റി പ്രതിനിധികൾ, കക്ഷി രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി ജി.ബിനു സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

date