Skip to main content

കൊണ്ടോട്ടി താലൂക്ക് വികസന സമിതി യോഗം ചേർന്നു

കൊണ്ടോട്ടി താലൂക്ക് വികസന സമിതി യോഗം ടി.വി ഇബ്രാഹിം എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു.

ഗതാഗത തിരക്കേറിയ കുറുപ്പത്ത് താലൂക്ക് ഓഫീസിന് മുന്നിലെ ദേശീയ പാതയിൽ സീബ്രലൈൻ സ്ഥാപിക്കാൻ നടപടിയുണ്ടാവണമെന്ന് കൊണ്ടോട്ടി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.

 

ഒക്ടോബർ മാസത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് കൊണ്ടോട്ടി താലൂക്കിലെ 15 അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡുകൾ അനുവദിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

 

അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചവരിൽ നിന്നും റാപ്പറേഷൻ യെല്ലോ പദ്ധതി പ്രകാരം സെപ്റ്റംബർ മാസത്തിൽ 33 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും 3680രൂപ കമ്പോള വില ഈടാക്കുകയും ചെയ്തു.

 

യോഗത്തിൽ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എങ്കയിൽ മുംതാസ് ,ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, വാസു കാരാട്, അലി പുല്ലിത്തോട്, കെ.പി കുട്ട്യാലി, മുഹമ്മദാലി, പുലത്ത് കുഞ്ഞിമുഹമ്മദ് , തഹസിൽദാർ അബൂബക്കർ പുലിക്കുത്ത് ,ഡെപ്യൂട്ടി തഹസിൽദാർ എ.സുലൈമാൻ, വിവിധ വകുപ്പിലെ താലൂക്ക് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date