Skip to main content

തവനൂർ നിയോജക മണ്ഡലം നവകേരള സദസ്സ്: വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

നവകേരള സദസ്സിന്റെ ഭാഗമായി തവനൂർ നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും സബ് കമ്മിറ്റി പ്രതിനിധികളുടെയും യോഗം പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്നു.

പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ യോഗത്തിന് സ്വാഗതം പറഞ്ഞു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വിവിധ  സബ് കമ്മിറ്റികളുടെ പ്രവർത്തങ്ങൾ വിലയിരുത്തി. 

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെതട്ടിലേക്ക് എത്തിക്കാനും സദസ്സിനു വേണ്ടിയുള്ള പ്രചരണ പ്രവർത്തങ്ങളും ഒരുക്കങ്ങളും വേഗത്തിൽ ആക്കാനും അതിനായി ഓരോ വകുപ്പുകൾക്കും ബന്ധപ്പെട്ട ചുമതലകൾ നൽകി. വിദ്യാർഥികൾ, യുവജനങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, സ്ത്രീകൾ, കർഷകർ, കലാ സംസ്‌കാരിക പ്രവർത്തകർ  തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് ചേർക്കുന്നതിന്  വാർഡ് തല കമ്മിറ്റികൾ നല്ലരീതിയിൽ ഇടപെടണമെന്നും യോഗം നിർദേശിച്ചു. ജനപ്രതിനിധികൾ,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി പ്രതിനിധികൾ,  എന്നിവർ പങ്കെടുത്തു.

എടപ്പാൾ സാഫാരി  ഗ്രൗണ്ടിൽ നവംബർ 27 ന് വൈകീട്ട് മൂന്നിനാണ് നവകേരള സദസ്സ് നടക്കുക.

 

date