Skip to main content

ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണം നവംബർ ആറിന് മന്ത്രി നിർവഹിക്കും 

 

പട്ടികവർഗ്ഗ വികസന വകുപ്പും ചേവായൂരിൽ പ്രവർത്തിക്കുന്ന കോമ്പോസിറ്റ് റീജിയണൽ സെന്ററും(സി ആർ സി കെ) സംയുക്തമായി നടപ്പിലാക്കുന്ന കാറ്റാടി പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ പട്ടികവർഗ്ഗക്കാർക്ക് വിവിധ സഹായ ഉപകരണങ്ങളുടെ വിതരണവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നവംബർ ആറിന് വൈകിട്ട് അഞ്ച് മണിക്ക്  പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ദേവസ്വം പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. സി ആർ സി കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാവും. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് എന്നിവർ പങ്കെടുക്കും

date