Skip to main content

ജില്ലാ എൽ.പി.ജി ഓപ്പൺ ഫോറം യോഗം ചേർന്നു

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠൻ അധ്യക്ഷതയിൽ ജില്ലാ എൽ.പി.ജി ഓപ്പൺ ഫോറം യോഗം ചേർന്നു. യോഗത്തിൽ ഗാർഹിക സിലിണ്ടറിന്റെ ചോർച്ച, സിലിണ്ടറിന്റെ ഗുണമേന്മ, കാലാവധി, സർവീസ് ചാർജ് എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തു. അടുത്ത ആറ് മാസത്തിനകം അടുത്ത ഓപ്പൺ ഫോറം ചേരുന്നതിനും തീരുമാനമായി. ജില്ലാ സപ്ലൈ ഓഫീസർ വി.കെ ശശിധരൻ, താലൂക്ക് സപ്ലൈ ഓഫീസർമാരും ഓയിൽ കമ്പനി പ്രതിനിധികളുമായ എൻ.പി അരവിന്ദാക്ഷൻ, വെങ്കിടേശൻ, ഋതുരാജ്, ഉപഭോക്തൃ സംഘടന പ്രതിനിധികളായ സുരേന്ദ്രൻ, ജയകുമാർ, രാമചന്ദ്രൻ, വിവിധ ഗ്യാസ് ഏജൻസി പ്രതിനിധികൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date