Skip to main content

ഐ.എച്ച്.ആര്‍.ഡി  കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ

 

കോട്ടയം:  കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ്  ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും  സെമസ്റ്റര്‍),  ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി  എന്നീ കോഴ്സുകളുടെ  റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2024 ഫെബ്രുവരിയില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ 15 വരെ ഫൈന്‍ കൂടാതെയും നവംബര്‍ 22 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക്  രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈം ടേബിള്‍ ഡിസംബര്‍ മൂന്നാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററില്‍ നിന്നും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.ihrd.ac.in. 

 

date