Skip to main content
അഡ്വ. ടി. മഹേഷ്

അഡ്വ. ടി. മഹേഷ് സംസ്ഥാന യുവജന കമ്മിഷന്‍ അംഗം സ്ഥാനം കാലാവധി പൂര്‍ത്തിയാക്കി

അഡ്വ. ടി. മഹേഷ് സംസ്ഥാന യുവജന കമ്മിഷന്‍ അംഗം സ്ഥാനം കാലാവധി പൂര്‍ത്തിയാക്കി. ആറര വര്‍ഷം ജില്ലയിലെ നിരവധി ആനുകാലിക വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം, തേങ്കുറിശ്ശി ദുരഭിമാനക്കൊല, നെന്മാറയില്‍ 10 വര്‍ഷക്കാലം സജിത എന്ന പെണ്‍കുട്ടി ഒരു മുറിയില്‍ താമസിച്ച സംഭവം, നെല്ലിയാമ്പതി പുല്ലുമേട് ആദിവാസി ഊരില്‍ വൈദ്യുതി എത്തിച്ച സംഭവം, ആലത്തൂരില്‍ പെണ്‍കുട്ടിയുടെ തിരോധാനം, കാവശ്ശേരിയിലെ യുവാക്കളെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് അപകടമുണ്ടായ സംഭവം, അനധികൃത പണമിടപാട് സ്ഥാപനങ്ങളിലെ ചൂഷണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ടി. മഹേഷ് ഇടപെടല്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

date