Skip to main content

ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ: അപേക്ഷ 15 വരെ

ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂറിറ്റി കോഴ്സുകളുടെ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2024 ഫെബ്രുവരിയില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ 15 നകം പിഴയില്ലാതെയും 22 വരെ 100 രൂപ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. ടൈം ടേബിള്‍ ഡിസംബറില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാ ഫോറം സെന്ററില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2322985, 2322501, 2322035, www.ihrd.in

date