Skip to main content
കങ്ങഴ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്യുന്നു.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

കോട്ടയം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ഇടയിരിക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ  നേതൃത്വത്തില്‍ ആയുഷ്മാന്‍ ഭവ കാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  കങ്ങഴ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. കങ്ങഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വല്‍സലകുമാരി കുഞ്ഞമ്മ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി, മനോരോഗം, നേത്രരോഗം, സര്‍ജറി, ശിശുരോഗം, ഇ.എന്‍.ടി വിഭാഗം ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ 487 പേര്‍ പങ്കെടുത്തു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. ജോണ്‍, ഇടയിരിക്കപുഴ   കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വെങ്കിട്ട സ്വാമി എന്നിവര്‍ പങ്കെടുത്തു.

 

date