Skip to main content

യു.ജി.സി നെറ്റ് / ജെ.ആര്‍.എഫ് സൗജന്യ പരീക്ഷാ പരിശീലനം 

 

കോട്ടയം : എം.ജി. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിക്കുന്ന യു.ജി.സി നെറ്റ് / ജെ.ആര്‍.എഫ് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ എട്ടിനു രാവിലെ  10 മണിക്ക് ബ്യൂറോയില്‍ സംഘടിപ്പിക്കും. എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ബിജു പുഷ്പന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബ്യൂറോ ചീഫ് ഡോ. രാജേഷ് മണി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചീഫ് ജി. വിജയകുമാര്‍, പാലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.ബിജു, കോട്ടയം മോഡല്‍ കരിയര്‍ സെന്റര്‍ യങ് പ്രൊഫഷണല്‍ റോണി കൃഷ്ണന്‍, യു.ഇ.ഐ ആന്‍ഡ് ജി. ബി. സീനിയര്‍ ക്ലാര്‍ക്ക് പി. യു. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കും

date