Skip to main content

നവകേരള സദസ്; സബ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു 

 

കോട്ടയം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഡിസംബർ 13 ന് നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട്  സബ്കമ്മറ്റികളുടെ യോഗം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മറ്റി, സ്റ്റേജ് ആൻഡ് പന്തൽ ഡെക്കറേഷൻ, പ്രചരണ-  മീഡിയ കമ്മിറ്റികൾ എന്നിവയുടെ യോഗമാണ് സംഘടിപ്പിച്ചത്. വിവിധ കമ്മറ്റി ചെയർമാൻമാരായ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ, ബി.വൈ പ്രസാദ്, എം.എസ് സാനു, കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, ഉദ്യോഗസ്ഥർ  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date