Skip to main content

ജില്ലാതല ബഡ്സ് കലോത്സവം : വേങ്ങൂർ ബഡ്‌സ് സ്കൂളും  ചെല്ലാനം ബഡ്സ് സ്കൂളും ചാമ്പ്യന്മാർ

 

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ബഡ്‌സ്   കലോത്സവം 'തരംഗ് 2023'ൽ  ചെല്ലാനം സ്പെഷ്യൽ ബഡ്‌സ് സ്കൂളും , വേങ്ങൂർ ബഡ്സ് സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം വടവുകോട് ബി ആർ സി , മൂന്നാം സ്ഥാനം നെല്ലിക്കുഴി ബഡ്‌സ് സ്കൂൾ എന്നിവർ കരസ്ഥമാക്കി. കലാപ്രതിഭയായി ചെല്ലാനം സ്പെഷ്യൽ ബഡ്‌സ് സ്കൂളിലെ എ.കെ ബിജുവിനെ തിരഞ്ഞെടുത്തു.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനാണ്  ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ ബഡ്സ് കലോത്സവം സംഘടിപ്പിച്ചത്. ജില്ലയിലെ 46 സ്കൂളിൽ നിന്നുള്ള 400ഓളം വിദ്യാർത്ഥികൾക്കായി സാവേരി, വിഭാവരി, ദർബാർ, മൽഹാർ എന്നീ നാല് വേദികളിലാണ് രണ്ടു ദിവസങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചത്. കലോത്സവത്തിന്റെ  സമാപനസമ്മേളനത്തിൽ ചലച്ചിത്രനടൻ കലാഭവൻ നവാസ്, തിരക്കഥാകൃത്ത് മുഹമ്മദ്‌ ഷാഫി എന്നിവർ പങ്കെടുത്തു.  മഴുവന്നൂർ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ സിമി ബാബു, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർമാർ, ജില്ലാപ്രോഗ്രാം മാനേജർമാർ, എന്നിവർ   പങ്കെടുത്തു.

date