Skip to main content

സാമൂഹ്യ പ്രത്യാഘാത പഠനം: സോഷ്യോളജി പ്രൊഫസർമാരുടെ പാനൽ

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനും റിപ്പോർട്ട് വിലയിരുത്തുന്നതിനും രൂപീകരിക്കുന്ന വിദഗ്ധ സമിതിയിലേക്ക് സോഷ്യോളജി പ്രൊഫസർമാരെ റിഹാബിലിറ്റേഷൻ എക്സ്പെർട്ടുകളായി നിയമിക്കുന്നതിന് പാനൽ രൂപീകരിക്കുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ വിദഗ്ധരായ പരിചയ സമ്പന്നർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 25നകം അപേക്ഷകൾ കൊല്ലം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അപേക്ഷാ കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കൽ - സാമൂഹ്യ പ്രത്യാഘാത പഠനം – പുനരധിവാസ വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

പി.എൻ.എക്‌സ്5322/2023

date