Skip to main content

അഭിപ്രായം അറിയിക്കാം

ദേവദാസി സമുദായത്തിന്റെ പേര് സാരസ്വത് നോൺ ബ്രാഹ്മിൺ എന്ന് പരിഷ്കരിക്കാനുള്ള ശുപാർശയും വെള്ളാളപ്പിള്ള സമുദായത്തെ സംവരണേതര സമുദായ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശുപാർശയും സർക്കാരിന് സമർപ്പിക്കുന്ന വിഷയത്തിൽ സമുദായ സംഘടനകൾക്കോ വ്യക്തികൾക്കോ അഭിപ്രായമോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കാം. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംസ്ഥാന കമ്മീഷനിൽ ഡിസംബർ 31ന് വൈകിട്ട് 5നകം അറിയിക്കാം. വിലാസംമെമ്പർ സെക്രട്ടറിമുന്നാക്ക വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻടി.സി 81/1377, മഞ്ഞാലിക്കുളം റോഡ്തിരുവനന്തപുരം-01. ഫോൺ: 0471-2325573, 9447118958.

പി.എൻ.എക്‌സ്5324/2023

date